അന്തർദേശീയംഖത്തർ

ആകാശത്ത് സർപ്രൈസൊരുക്കി ഖത്തർ എയർവേയ്സ്, ലക്ഷ്യം സ്തനാർബുദത്തിനെതിരെ സന്ദേശം

സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി സ്ത്രീകൾ മാത്രം ക്രൂ അംഗങ്ങളായി ഖത്തർ എയർവേയ്സിന്റെ വിമാനം ദോഹയിൽ നിന്നും പറന്നുയർന്നു. 787-8 ഡ്രീം ലൈനർ വിമാനമാണ് ഇന്നു രാവിലെ 9.17ന് ദോഹയിൽ നിന്നും പറന്ന് പതിമൂന്നു മിനുട്ടിനകം തിരിച്ചെത്തിയത്. സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പിങ്ക് റിബണിന്റെ ചിഹ്നത്തിലുള്ള ആകാശപാത സൃഷ്‌ടിച്ചാണ് വിമാനം തിരിച്ചെത്തിയത്.

കഴിഞ്ഞ ദിവസം ഈ ഫ്ളൈറ്റിന്റെ പാത പിന്തുടരാൻ ഖത്തർ എയർലൈൻസ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലമറിയാൻ നാളെ വരെ കാത്തിരിക്കാനുള്ള അറിയിപ്പും അവർ നൽകി. ഇതിനു ശേഷമാണ് ഇന്ന് എയർലൈൻസ് പിങ്ക് റിബൺ ആകാശത്തു സൃഷ്ടിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker