അപ്‌ഡേറ്റ്സ്ഖത്തർ

ട്രാഫിക് റഡാറുകൾ മെട്രാഷുമായി ബന്ധിപ്പിക്കും; നിയമ ലംഘനങ്ങൾ ഉടനടി കാണാൻ കഴിയും

എല്ലാ ട്രാഫിക് റഡാറുകളെയും (ക്യാമറകൾ) മെട്രാഷ് 2 ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ റഡാർ വിഭാഗം വിഭാഗം മേധാവി ക്യാപ്റ്റൻ ഷബീബ് മുഹമ്മദ് അൽ നുയിമി പറഞ്ഞു.

ട്രാഫിക് മാനേജ്മെന്റിനായി ഒരു പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കുന്നതും എല്ലാ ട്രാഫിക് റഡാറുകളും ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലേക്കും മെട്രാഷ് 2 ആപ്പിലേക്കും ബന്ധിപ്പിക്കുമെന്നും ഖത്തർ ടിവിയിലെ ‘ഹയത്ന’ ഷോയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. ലംഘനം നടന്നയുടനെ ലംഘനത്തെക്കുറിച്ച് ഏതെങ്കിലും വിധത്തിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാരന് ആപ്ലിക്കേഷനിലൂടെ ബോധിപ്പിക്കാൻ ഇത് വഴി അവസരം ഒരുങ്ങുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഖത്തറിൽ സ്ഥാപിച്ചിരിക്കുന്ന റഡാറുകൾക്ക് 60 ഡിഗ്രി സെൽഷ്യസ് താപനിലയെ വരെ പ്രതിരോധിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.റോഡുകളുടെ വലിപ്പം അനുസരി ച്ചാണ് റഡാറുകൾ സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഏകദേശം 80 ശതമാനം റോഡുകളും ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker