ഖത്തർ

ഖത്തറിൽ ഇലക്കറികളുടെ ലഭ്യത ഉറപ്പു വരുത്താൻ പ്ലാന്റ് ഫാക്ടറികൾ വരുന്നു

വർഷം മുഴുവനും ഇലക്കറികൾ ഉത്പാദിപ്പിക്കുന്നത് ഉറപ്പാക്കാൻ പ്ലാന്റ് ഫാക്ടറികൾ ഉടൻ സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതി. പുതിയ രീതിയിലുള്ള ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനുള്ള MME യുടെ ഭക്ഷ്യ സുരക്ഷാ തന്ത്രത്തിന് കീഴിലാണ് പദ്ധതി.

“രാജ്യത്തെ കാർഷിക സീസൺ ഏതാനും മാസങ്ങളായി പരിമിതപ്പെട്ടിരിക്കുന്നതിനാൽ നിർദ്ദിഷ്ട പ്ലാന്റ് ഫാക്ടറികളുടെ സഹായത്തോടെ വർഷം മുഴുവനും ഇലക്കറികൾ നൽകാനാണ് പദ്ധതിയുടെ ഉദ്ദേശ്യം.” എംഎംഇയിലെ കാർഷിക ഗവേഷണ വിഭാഗം ഡയറക്ടർ ഹമദ് സാകേത് അൽ ഷമ്മരി ഖത്തർ ടിവിയിൽ പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാർഷിക മേഖലയിൽ സ്വകാര്യമേഖലയുടെ നിക്ഷേപവും ഉൾപ്പെടുത്തുക എന്നതാണ് എംഎംഇയുടെ നീക്കം. പ്ലാന്റ് ഫാക്ടറി ഇൻഡോർ സ്ഥലങ്ങളിൽ കൃഷി നടത്തുന്ന സംവിധാനമാണ്. ഇത് വർഷം മുഴുവനും പച്ചക്കറികളുടെ നിരന്തരമായ ഉൽ‌പാദനം നേടാൻ കർഷകരെ പ്രാപ്തരാക്കുന്നു. പ്രകാശം, താപനില, ഈർപ്പം, കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത എന്നിവ കൃത്രിമമായി നിയന്ത്രിച്ചാണ് കൃഷി നടത്തുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker