ഖത്തർ

ഖത്തറിൽ അധ്യാപക ഒഴിവുകൾ, ഒന്നര ലക്ഷം വരെ ശമ്പളം

ഖത്തറിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വിവിധ വിഷയങ്ങളിലേക്കു വേണ്ട അധ്യാപകർക്കുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, 3 മുതൽ 5 വർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. ആകെ ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല.

3500-7500 QAR (70000-150000 രൂപ) ശമ്പളമായി ലഭിക്കും. ഇക്കണോമിക്സ് & ബിസിനസ്സ് സ്റ്റഡീസ്, ആർട്സ്/മ്യൂസിക്, ഫിസിക്കൽ എജ്യുക്കേഷൻ & സ്വിമ്മിങ്, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, സയൻസ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്.

50 വയസ് കഴിഞ്ഞിട്ടില്ലാത്തവർക്കേ അപേക്ഷിക്കാനാവൂ. [email protected] എന്ന ഇമെയിൽ മുഖേനെ അപേക്ഷകൾ അയക്കാം. അവസാന തീയതി ഏപ്രിൽ 12. വിശദവിവരങ്ങൾക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker