ക്രൈംഖത്തർ

ബാങ്ക് കാർഡുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ബാങ്ക് കാർഡുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സംശയാസ്പദമാണെങ്കിൽ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള സംശയാസ്പദമായ സന്ദേശങ്ങൾ അവഗണിക്കുകയാണ് നല്ലതെന്നും മന്ത്രാലയം അറിയിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ ജനങ്ങൾ മന്ത്രാലയത്തിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വകുപ്പുമായി ബന്ധപ്പെടേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. “നിങ്ങളുടെ ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യപെട്ടതായി അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ദയവായി ജാഗ്രത പാലിക്കുക. ഇത് സൈബർ കുറ്റവാളികളുടേത് ആയിരിക്കാം.” മന്ത്രാലയം ട്വീറ്റ് ചെയ്തു.

തങ്ങളുടെ ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്തതായി അറിയിച്ചുകൊണ്ട് സംശയാസ്പദമായ സന്ദേശം ലഭിച്ചാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടാനും മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ അവഗണിക്കണം. എസ്എംഎസിൽ നൽകിയിട്ടുള്ള ലിങ്കുകൾ തുറക്കരുതെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker