കേരളംഖത്തർ

ഖത്തറിലെ വ്യവസായ പ്രമുഖനും ഇൻകാസ് സ്ഥാപകാംഗവുമായ ബെയ്ത്താൻ കുട്ടി നിര്യാതനായി

ഖത്തറിലെ പ്രമുഖ വ്യവസായിയും ബികെ ഫ്രൈറ്റ് സർവീസിന്റെ ഉടമയുമായ ബെയ്ത്താൻ കുട്ടി കണ്ണൂരിലെ നാറാത്തിൽ വെച്ചു നിര്യാതനായി. ഖത്തർ ഇൻകാസ് സ്ഥാപകാംഗവും നസ്മ ഫ്രൈറ്റ് സർവീസിന്റെ മുൻ ഉടമയുമായിരുന്ന ഇദ്ദേഹം ഒരു വർഷത്തോളമായി നാട്ടിൽ ചികിത്സയിൽ ആയിരുന്നു.

ഖത്തർ ഇൻകാസ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇദ്ദേഹം കുവാഖിന്റെ അഭ്യുദ്യയകാംക്ഷികളിൽ ഒരാളും ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ്.

കണ്ണൂർ മാധവ്റാവുസിന്ധ്യ ഹോസ്പിറ്റൽ ഡയറക്ടർ, കണ്ണൂർ മെട്രോ സായാഹ്‌ന പത്രം ഡയറക്ടർ, നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുൻ പ്രസിഡണ്ട് , നാറാത്ത് മഹൽ ജമാഅത്ത് കമ്മിറ്റി ട്രഷറർ , ഖത്തർ ഇൻകാസ് കണ്ണൂർ ജില്ലാ രക്ഷാധികാരി തുടങ്ങിയ പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഭാര്യ: നസീമ, മക്കൾ: ഷമ്മാസ്, ഷഹീർ, ശഹർബാനത്ത്, ഫാത്തിമ, ഷുജാഹ്, മരുമക്കൾ: സാജിദ് അഹമ്മദ്, അനീസ് എൻ കെ, ജുനൈദ, ആയിഷ, സഹോദരങ്ങൾ: ഷാദുലി.എ.പി, പരേതനായ മുഹമ്മദ് കുഞ്ഞി (മാമ്മൂക്ക), പരേതനായ മൂസാൻ കുട്ടി, സഹോദരിമാർ: കുഞ്ഞാമിന, ആയിഷാ, ഖദീജ, അലീമ, ഷുഹറ, സൈബുന്നീസ, പരേതയായ ആബിദ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker