ആരോഗ്യംഖത്തർ

ഖത്തറിൽ മുപ്പതു കഴിഞ്ഞവർക്ക് ഇന്നു മുതൽ കൊവിഡ് വാക്സിൻ സ്വീകരിക്കാം

ഖത്തറിൽ 30 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇന്നു മുതൽ കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈദ് അവധിക്ക് ശേഷം 30 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

പൊതുജനാരോഗ്യ മന്ത്രാലയ വെബ്‌സൈറ്റ് (www.moph.gov.qa) വഴി വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാം. നാഷണൽ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഘട്ടം ഘട്ടമായുള്ള റോൾ-ഔട്ടിന്റെ ഭാഗമായാണ് ഈ മാറ്റം വരുന്നത്. ഇതുവരെ ഇപ്പോൾ 2.1 ദശലക്ഷത്തിലധികം വാക്സിനുകളാണ് ക്യാമ്പെയ്നിന്റെ ഭാഗമായി നൽകിയിരിക്കുന്നത്.

മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,626 കോവിഡ് വാക്സിൻ ഡോസുകളാണു നൽകിയിരിക്കുന്നത്. നിലവിൽ യോഗ്യരായ ജനസംഖ്യയുടെ 53.8% പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു.

60 വയസ്സിനു മുകളിലുള്ളവരിൽ 89.2% പേർക്ക് (ഏറ്റവും ദുർബലരായ ജനസംഖ്യാ വിഭാഗത്തിൽ) കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ട്. 83.7% പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് കോവിഡ് -19 വാക്സിൻ ലഭിക്കുന്നതിനും രജിസ്റ്റർ ചെയ്യാം.

https://twitter.com/PeninsulaQatar/status/1394896221018460167?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker