അന്തർദേശീയംഖത്തർ
സുഡാനു ഖത്തറിന്റെ സഹായവുമായി മൂന്നാമത്തെ വിമാനവും എത്തിച്ചേർന്നു
വെള്ളപ്പൊക്കവും മറ്റും തകർത്ത സുഡാനെ സഹായിക്കുന്നതിനായി മൂന്നാമത്തെ വിമാനം ഖത്തറിൽ നിന്ന് ഖാർത്തൂം വിമാനത്താവളത്തിൽ എത്തി. നാലാമത്തെ വിമാനം ഇന്ന് എത്തിച്ചേർന്നു. സുഡാനിലെ ഖത്തർ അംബാസഡറടക്കം നിരവധി പേർ വിമാനത്തെ സ്വീകരിക്കാനെത്തിയിരുന്നു.
65 ടൺ ഷെൽട്ടർ ഭാരമുള്ള രണ്ടു വിമാനങ്ങളിൽ 546 ഷെൽട്ടർ ടെന്റുകൾ, 5800 പുതപ്പുകൾ, 15 ഫീൽഡ് ഹോസ്പിറ്റൽ ടെൻറുകൾ, 15 മൊബൈൽ സ്കൂൾ ടെന്റുകൾ എന്നിവ ഉൾപ്പെടുന്നതാണ്.
— Qatar Tribune (@Qatar_Tribune) September 26, 2020
സുഡാനിലെ വിദേശകാര്യ മന്ത്രാലയത്തിലെ വെള്ളപ്പൊക്കത്തെ നേരിടുന്നതിനുള്ള സമിതി ചെയർമാൻ സുഡാൻ-ഖത്തറി ബന്ധത്തെ പ്രശംസിക്കുകയും ദുരന്തത്തെ നേരിടാനുള്ള നിലപാടിനു ഖത്തറിന് നന്ദി അറിയിക്കുകയും ചെയ്തു.