കാലാവസ്ഥഖത്തർ

ഖത്തറിൽ ഇന്നു മുതൽ മഴയുണ്ടാകും, മുന്നറിയിപ്പു നൽകി കാലാവസ്ഥാ വകുപ്പ്

വ്യാഴാഴ്ച മുതൽ ഖത്തറിൽ  മഴയുണ്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

“നവംബർ 26 (വ്യാഴാഴ്ച) മുതൽ അടുത്ത ആഴ്ചയുടെ തുടക്കം വരേയ്ക്കും മഴയുണ്ടാകുന്ന തരത്തിൽ മേഘങ്ങൾ വലുതായിട്ടുണ്ട്. ചെറിയതോ ഇടത്തരമോ മഴയാണ് പ്രതീക്ഷിക്കാവുന്നത്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയായിരിക്കും.” കാലാവസ്ഥാ പഠനകേന്ദ്രം ട്വീറ്റ് ചെയ്തു.

പകൽ സമയങ്ങളിലെ കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ചിലയിടങ്ങളിൽ രാത്രിയിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

ഊഷ്മളമായ തെക്ക്കിഴക്കൻ കാറ്റാണ് ഈ സമയത്ത് അടിക്കുന്നതെങ്കിലും ഇടിയോട് കൂടി മഴപെയ്യുമ്പോൾ അത് കനക്കാൻ സാധ്യതയുണ്ട്.

“കാറ്റിന്റെ തീവ്രത 30 നോട്ടിക്കൽ മൈൽ വരെ കൂടി പൊടിപടലങ്ങൾ നിറഞ്ഞ് കാഴ്ച തടസ്സപ്പെടാനും കടൽക്കരയിൽ തിരമാലകൾ എട്ടടി വരേയ്ക്കും ഉയരാനും സാധ്യതയുണ്ട്.”

മാറിമാറി വരുന്ന കാലാവസ്ഥ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker