ആരോഗ്യംഖത്തർ

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി ക്രമത്തിൽ മാറ്റം

കൊവിഡ് 19നെ ചെറുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനായി ബഹുമാനപ്പെട്ട ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി യുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ സ്വകാര്യമേഖലയിലെ എൺപതു ശതമാനം തൊഴിലാളികൾ ഒറ്റപ്പെട്ടോ വീട്ടിലിരുന്നോ ജോലി ചെയ്താൽ മതിയെന്നു തീരുമാനമായി. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

  1. എൺപതു ശതമാനം സ്വകാര്യമേഖലയിലെ തൊഴിലാളികളും വീട്ടിലിരുന്നു ജോലി ചെയ്യണം.
  2. ബാക്കിയുള്ളവരുടെ ജോലി സമയം രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെയാണ്
  3. ഹോം ക്ലീനിംഗ് സർവീസ് നിർത്തി വെക്കണം
  4. ബസിന്റെ കപാസിറ്റിയുടെ പകുതി മാത്രം ആൾക്കാരെയേ ഉൾക്കൊള്ളിക്കാൻ പാടൂ.

ഗവൺമെന്റ് ഏജൻസികളിലെയും സ്വകാര്യ മേഖലകളിലെയും തൊഴിലാളികളെ കുറക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. സ്വകാര്യമേഖലയിലെ 20 ശതമാനം പേരൊഴിച്ച് ബാക്കിയുള്ളവർ വീട്ടിലിരുന്നു ജോലി ചെയ്യണമെന്നാണ് നിർദ്ദേശം.

രാവിലെ 6 മുതൽ ഉച്ചക്ക് 1 വരെയാണ് തൊഴിലിടങ്ങളിൽ ആളുകൾ ജോലി ചെയ്യേണ്ടത്. ഫുഡ് സ്റ്റോർ, ഫാർമസി, ഭക്ഷണം ഡെലിവറി ചെയ്യുന്ന റെസ്റ്ററന്റുകൾ എന്നിവക്ക് ഇതു ബാധകമല്ല. ഹോം ക്ലീനിംഗ് സർവീസുകൾ നിർത്തി വെക്കാനും യോഗം തീരുമാനിച്ചു.

സുരക്ഷാ വിഭാഗം, ആരോഗ്യ വിഭാഗം, മിലിട്ടറി, ഓയിൽ ഗ്യാസ് തുടങ്ങിയ സർവീസുകൾക്ക് ഇതു ബാധകമല്ല. വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരികയെന്നും യോഗത്തിൽ തീരുമാനമായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker