അപ്ഡേറ്റ്സ്ഖത്തർ
വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിലെ ജോലി സമയങ്ങളിൽ മാറ്റം വരുത്തി മന്ത്രാലയം
വേനൽക്കാലം കൂടുതൽ കടുത്തതോടെ ഖത്തറിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ ഔട്ട്ഡോർ ജോലികൾ നിരോധിക്കുമെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.
ഈ തീരുമാനത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി തൊഴിലുടമ ദൈനംദിന പ്രവൃത്തി സമയം നിർണ്ണയിക്കാനുള്ള ഷെഡ്യൂൾ നിശ്ചയിക്കണമെന്നും എല്ലാ തൊഴിലാളികൾക്കും കാണാവുന്ന തരത്തിലും പരിശോധന സന്ദർശനങ്ങൾക്കു വരുന്ന ലേബർ ഇൻസ്പെക്ടർമാരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിലും ഈ ഷെഡ്യൂൾ സ്ഥാപിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർ വർക്ക് സൈറ്റുകളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
— Qatar Tribune (@Qatar_Tribune) May 26, 2021