അന്തർദേശീയംഖത്തർ

ഷാർജയിൽ എമിറാത്തികളുടെ അടിസ്ഥാന ശമ്പളം ഇരുപത്തയ്യായിരം ദിർഹമായി വർദ്ധിപ്പിച്ചു

ഷാർജയിലെ എമിറാത്തികളുടെ മിനിമം ശമ്പളം 17,500 ദിർഹത്തിൽ നിന്ന് 25,000 ദിർഹമായി (ക്യുആർ 24,781) ഉയർത്തിയെന്ന് ഷാർജ മീഡിയ ഓഫീസിന്റെ ട്വിറ്റർ വാർത്ത അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം ഷാർജയുടെ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 43 ശതമാനം ശമ്പള വർദ്ധനവിന് അംഗീകാരം നൽകിയത്.

ഷാർജ സർക്കാർ സാമൂഹ്യ സേവന വകുപ്പുമായി പൗരന്മാരുടെ ജീവിത നിലവാരം വിലയിരുത്താൻ പഠനം നടത്തിയതിനു ശേഷമാണ് 25,000 ദിർഹമായി ശമ്പളം വർദ്ധിപ്പിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker