ആരോഗ്യംഖത്തർ

എച്ച്എംസിയിലെ ഡെന്റൽ സേവനങ്ങൾ പരിമിതപ്പെടുത്തിയെന്ന് അറിയിപ്പ്

ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ദന്തരോഗ വിഭാഗം സേവനങ്ങൾ മുതിർന്നവർക്കുള്ളതും അടിയന്തിര പരിചരണത്തിനുമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് എച്ച്എംസി ട്വിറ്റർ ഹാൻഡിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിക്കിൽ പറഞ്ഞു.

ക്ലിനിക്കിൽ കാണിക്കുന്നതിന്, നിങ്ങൾക്ക് ഈ അവസ്ഥകളിൽ ഒന്നോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം:
1. കഠിനമായ പല്ലുവേദന
2. മോണ, മുഖം അല്ലെങ്കിൽ കഴുത്ത് വീക്കം
3. അണുബാധ
4. പല്ല് പൊട്ടൽ
5. വായിൽ നിർത്താതെയുള്ള രക്തസ്രാവം

നിങ്ങൾക്കു മുകളിൽ പറഞ്ഞ അവസ്ഥയുണ്ടെങ്കിൽ ഒരു ദന്തരോഗവിദഗ്ദ്ധനെ കാണുന്നതിന് 16000 എന്ന നമ്പറിൽ വിളിക്കുക. ഹെൽപ്പ്ലൈൻ ആക്സസ് ചെയ്യുന്നതിന്:

(1) 16000 എന്നടോൾഫ്രീ നമ്പറിൽ വിളിക്കുക
(2) ഭാഷ തിരഞ്ഞെടുക്കുക (അറബിക് അല്ലെങ്കിൽ ഇംഗ്ലീഷ്)
(3) എച്ച്എംസി മെഡിക്കൽ സേവനങ്ങൾക്കായി 3 അമർത്തുക,
(4) എച്ച്എംസി അടിയന്തിര കൺസൾട്ടേഷനായി 1 അമർത്തി ഒരു ദന്തരോഗവിദഗ്ദ്ധനുമായി സംസാരിക്കാൻ ആവശ്യപ്പെടുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker