അന്തർദേശീയംആരോഗ്യംഖത്തർ

കൂടുതൽ ഫലപ്രദമായ കൊവിഡ് വാക്സിനുകൾ വരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന സയൻറിസ്റ്റ്

സൂചികൾ ആവശ്യമില്ലാത്തതും റൂമിലെ താപനിലയിൽ സൂക്ഷിക്കാവുന്നതുമായ പുതിയ കോവിഡ് വാക്സിനുകൾ ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ഉപയോഗത്തിന് തയ്യാറായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ശാസ്ത്രജ്ഞർ പറഞ്ഞു.

എട്ടോളം പുതിയ വാക്സിനുകൾ ക്ലിനിക്കൽ പഠനങ്ങൾ പൂർത്തിയാക്കുകയും വർഷാവസാനത്തോടെ റെഗുലേറ്ററി അവലോകനത്തിന് വിധേയമാക്കുകയും ചെയ്യുമെന്ന് ജനീവ ആസ്ഥാനമായുള്ള ഏജൻസിയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ ശനിയാഴ്ച ഒരു അഭിമുഖത്തിലാണ് പറഞ്ഞത്.

വൈറസ് അപകടകരമായ പുതിയ വകഭേദങ്ങൾ സൃഷ്ടിക്കുകയും വാക്സിൻ നിർമ്മാതാക്കൾ ഓർഡറുകൾ നിറവേറ്റാൻ പാടുപെടുകയും ചെയ്യുന്നതു മൂലം ലോകത്തിന് കൂടുതൽ വാക്സിനുകൾ ആവശ്യമാണ്. ബ്ലൂംബർഗ് ശേഖരിച്ച കണക്കുകൾ പ്രകാരം 122 രാജ്യങ്ങൾ മാത്രമാണ് ആളുകൾക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ളത്.

“ഞങ്ങളുടെ പക്കലുള്ള വാക്സിനുകളിൽ ഞങ്ങൾ സംതൃപ്തരാണ്. 2022ൽ മെച്ചപ്പെട്ട വാക്സിനുകൾ ഉണ്ടാകുന്നത് ഞങ്ങൾ കാണാൻ പോകുകയാണെന്ന് ഞാൻ കരുതുന്നു.” ക്ഷയരോഗം, എച്ച്ഐവി എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പേരുകേട്ട ഇന്ത്യൻ ശിശുരോഗവിദഗ്ദ്ധയായ സ്വാമിനാഥൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker