അന്തർദേശീയംഖത്തർ

പ്രശ്നങ്ങൾ പരിഹരിക്കാൻ ഖത്തർ മുൻകയ്യെടുക്കുന്നില്ലെന്ന് ബഹ്റെൻ വിദേശകാര്യ മന്ത്രി

മനാമയുമായുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഖത്തർ ഒരു മുൻകൈയും എടുത്തിട്ടില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലതിഫ് അൽ സയാനി പറഞ്ഞു. അൽ ഉല ഉച്ചകോടിക്ക് ശേഷം ബഹ്‌റൈനുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ശ്രമവും ഖത്തർ നടത്തിയിട്ടില്ലെന്നാണ് അൽ സയാനി പറയുന്നത്.

കഴിഞ്ഞയാഴ്ച, രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു സംഭാഷണത്തിൽ ഏർപ്പെടാൻ അൽ സയാനി ഖത്തറിനെ ക്ഷണിച്ചുവെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ മനാമയിൽ നിന്നുള്ള സന്ദേശം ബഹ്റെൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് വിരുദ്ധമാണെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു രാജ്യങ്ങൾക്കുമിടയിൽ പിരിമുറുക്കം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബഹ്‌റൈൻ നിരവധി തവണ ഖത്തറിന്റെ സമുദ്രാതിർത്തി ലംഘിക്കുകയുണ്ടായി. ബഹ്‌റൈൻ ബോഡിബിൽഡിംഗ് ചാമ്പ്യൻ സാമി ഇബ്രാഹിം അൽ ഹദാദിനെ അറസ്റ്റുചെയ്തതാണ് മറ്റൊരു പ്രധാന സംഭവം. ഇയാളെ കഴിഞ്ഞയാഴ്ച വിട്ടയച്ചിരുന്നു.

സമുദ്രാതിർത്തി ലംഘനങ്ങൾക്കു പുറമേ, കഴിഞ്ഞ വർഷം അവസാനം നടന്ന ഒരു സംഭവത്തിൽ ബഹ്‌റൈൻ യുദ്ധവിമാനങ്ങൾ ഖത്തറി വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ദോഹ ഐക്യരാഷ്ട്രസഭയിൽ ഔദ്യോഗിക പരാതി നൽകുകയും ചെയ്തു. ഖത്തറിനെ പ്രകോപിപ്പിക്കാനുള്ള മറ്റൊരു ശ്രമത്തിന്റെ ഭാഗമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ കുടുംബത്തിൽപ്പെട്ടവരുടെ 130 സ്വത്തു വകകൾ ബഹ്‌റൈൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഉപരോധം അവസാനിപ്പിച്ച അൽ ഉല പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനു ശേഷവും ജിസിസി അനുരഞ്ജനത്തോട് ബഹ്‌റൈൻ ഉത്സാഹം പ്രകടിപ്പിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകളുള്ളത്. സൗദി അറേബ്യയിൽ ഒപ്പിടൽ ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രത്തലവൻ വിസമ്മതിച്ചിരുന്നു. ഇതുവരെ ബഹ്റൈൻ ഖത്തറിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകൾ പുന:സ്ഥാപിക്കുകയും ചെയ്തിട്ടില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker