അന്തർദേശീയംആരോഗ്യംഖത്തർ

ഗാസക്ക് സഹായവുമായി ഖത്തർ, പതിനൊന്ന് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്തു

ഗാസയിലെ ഡയാലിസിസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർ‌സി‌എസ്) ആരോഗ്യ മന്ത്രാലയം (എം‌എ‌എച്ച്) നടത്തുന്ന വിവിധ ആശുപത്രികൾക്കായി 11 ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്തു.

ക്യുആർ‌സി‌എസിന്റെ ഗാസ ഡയാലിസിസ് സർവീസസ് സപ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി 486,000 ഡോളർ ചിലവിൽ ഷോഹദ അൽ അക്സ ഹോസ്പിറ്റൽ (ആറ് മെഷീനുകൾ), യൂറോപ്യൻ ഹോസ്പിറ്റൽ ഇൻ ഗാസ (നാല് മെഷീനുകൾ), തുർക്കി പലസ്തീൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ (ഒരു മെഷീൻ) എന്നിവക്കാണ് സംഭാവന നൽകിയത്.

ഡയാലിസിസ് സേവനങ്ങൾ നവീകരിക്കാനുള്ള ക്യുആർ‌സി‌എസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇടപെടൽ. 2018ൽ സമാനമായ ഒരു പദ്ധതി വഴി ഗാസയിലെ ചില ആശുപത്രികളിലെ ഡയാലിസിസ് വകുപ്പുകൾക്കായി 10 ഡയാലിസിസ് മെഷീനുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker