ആരോഗ്യംഖത്തർ

ഖത്തറിലെ ഡൈവ് ത്രൂ വാക്സിനേഷൻ സെൻററുകൾ പ്രവർത്തനം അവസാനിപ്പിക്കുന്നു, ഒരെണ്ണം ഇന്ന് അടക്കും

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ സെന്ററുകളിലൊന്ന് ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചതോടെ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററുകൾ സേവനം അവസാനിപ്പിക്കുന്നു. ലുസൈലിലെ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കും.

അൽ വക്രയിലെ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെൻറർ ജൂൺ 30 വരെയാണു പ്രവർത്തിക്കുക. ഇവക്കു പുറമേ ക്യുഎൻസിസിയിലെ വാക്സിനേഷൻ സെൻറർ ജൂൺ 29നും പ്രവർത്തനം ആരംഭിക്കും. ഇൻഡസ്ട്രിയൽ ഏരിയയിലെ വാക്സിനേഷൻ സെന്ററിലും പിഎച്ച്സിസി കേന്ദ്രങ്ങൾ വഴിയുമാണ് ഇനി വാക്സിൻ ലഭിക്കുക.

വാണിജ്യ, വ്യവസായ മേഖലകളെ ലക്ഷ്യമിട്ടു സജ്ജീകരിച്ച മികച്ച സൗകര്യങ്ങളുള്ള 300,000 ചതുരശ്ര മീറ്ററിലധികം വലിപ്പമുള്ള ഖത്തര്‍ വാക്സിനേഷന്‍ സെന്ററിൽ 300 ലധികം വാക്സിനേഷന്‍ സ്റ്റേഷനുകളും 700 സ്റ്റാഫുകളും ഒരു ദിവസം 25,000 ഡോസുകള്‍ നല്‍കാനുള്ള ശേഷിയുമുണ്ട്.

പുതിയ ഖത്തര്‍ വാക്സിനേഷന്‍ സെന്ററില്‍ ഒരു ദിവസം 25,000 ഡോസുകളില്‍ കൂടുതല്‍ വാക്സിന്‍ നല്‍കാൻ കഴിയും. 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ഒരു ദിവസം 15,000 ഡോസുകളും നൽകാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker