ആരോഗ്യംഇന്ത്യഖത്തർ

വിദേശത്തു പോകുന്നവർക്ക് കൊവിഡ് വാക്സിൻ ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള ചുരുക്കി

പഠനം, ജോലി സംബന്ധമായ ആവശ്യങ്ങൾ എന്നിവക്കായി വിദേശത്തേക്കു പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടു ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള ചുരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവർക്ക് ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസും കുത്തിവെപ്പെടുക്കാം.

അത്ലറ്റുകളും ഈ ഇളവു ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് 31 വരെ വിദേശയാത്ര നടത്തുന്ന നിശ്ചിത ഗണത്തിൽ പെടുന്ന യാത്രക്കാർക്കാണ് ഇതു ലഭ്യമാവുക.

വിദ്യാഭ്യാസം, ജോലി സംബന്ധമായ ആവശ്യങ്ങൾക്കും അത്ലറ്റുകൾക്കൊപ്പം വിദേശത്തേക്കു പോകുന്ന വ്യക്തികൾക്കും പാസ്പോർട്ടുമായി ലിങ്ക് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker