ആരോഗ്യംഖത്തർ

വാക്സിനേഷൻ സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികളുടെ ക്വാറൻറീൻ, വ്യക്തത വരുത്തി ആരോഗ്യ മന്ത്രാലയം

വാക്സിനേഷൻ എടുത്തിട്ടുള്ള മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന വാക്സിനേഷൻ നൽകാൻ യോഗ്യരല്ലാത്ത കുട്ടികൾക്കുള്ള ക്വാറൻറീൻ നടപടിക്രമങ്ങൾ പരിഗണനയിലാണെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

വാക്സിനേഷൻ നൽകാൻ കഴിയാത്ത, 16 വയസിൽ താഴെയുള്ള കുട്ടികൾ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പം വരികയാണെങ്കിൽ കുട്ടികൾ ഏഴു ദിവസം വീടിനു പുറത്തിറങ്ങില്ലെന്ന കാര്യം മാതാപിതാക്കൾ ഉറപ്പു വരുത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

“കുട്ടിക്ക് 16 വയസ്സിന് മുകളിൽ പ്രായവും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുമില്ലെങ്കിൽ, അവർ ക്വാറൻറീൻ ചെയ്യണം. അത്തരം സാഹചര്യങ്ങളിൽ, ഒരു രക്ഷകർത്താവ് കുട്ടിയുടെ കൂടെ ക്വാറൻറീനിൽ താമസിക്കണം. ഒരു രക്ഷകർത്താവിന് വാക്സിനേഷൻ നൽകിയില്ലെങ്കിൽ, അവർ കുട്ടിയോടൊപ്പം ക്വാറൻറീനിൽ താമസിക്കേണ്ടിവരും.” അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker