ഖത്തർബിസിനസ്

പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള പരമാവധി വില വാണിജ്യ മന്ത്രാലയം തീരുമാനിച്ചു

പച്ചക്കറികൾക്കും പഴങ്ങൾക്കും ഈടാക്കാവുന്ന പരമാവധി വിൽപ്പന വില ജൂൺ 13 വരെ വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ചു. തീരുമാനം ലംഘിക്കുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തുമെന്നും അവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

“മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം എല്ലാ ചില്ലറ വിൽപ്പനശാലകളും പച്ചക്കറികളും പഴങ്ങളും നിശ്ചിതവിലയ്ക്ക് വിൽക്കാൻ ബാധ്യസ്ഥരാണ്. തീരുമാനം ലംഘിക്കുന്ന ഓരോരുത്തരും നിയമപ്രകാരം പറഞ്ഞിരിക്കുന്ന പിഴകൾക്ക് വിധേയരാകും.” മന്ത്രാലയം അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 16001 എന്ന ഹോട്ട് ലൈൻ നമ്പറിൽ ജനങ്ങൾ ബന്ധപ്പെടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker