അന്തർദേശീയംഖത്തർ

ഖത്തറുമായുള്ള ബന്ധം ആഴ്ചകൾക്കുള്ളിൽ പുനസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി

ഖത്തറും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള യാത്ര, ഗതാഗതം, വ്യാപാരം എന്നിവ സംബന്ധിച്ച നടപടികൾ ഉടൻ പരിഹരിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രായോഗികമായ നടപടികൾ ഇതുമായി ബന്ധപ്പെട്ടു നടപ്പിൽ വരുത്തുമെന്ന് യുഎഇ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഖത്തറും ഉപരോധം ഏർപ്പെടുത്തിയ നാലു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വർക്കിംഗ് ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ പ്രവർത്തിക്കുമെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ നാഷണൽ റിപ്പോർട്ട് ചെയ്തു.

“ജിസിസി ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഖത്തറുമായി ബന്ധം പുന:സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ക്രിയാത്മകമായ ഇടപെടലിനു പിന്നിലാണ് യുഎഇ. വളരെ വേഗത്തിൽ ഇത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഗർഗാഷ് പറഞ്ഞു. അതേസമയം ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ഖത്തർ ഇതുവരെ വിശദീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker