ഇന്ത്യഖത്തർ

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ ക്രമീകരണം നീട്ടി

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ ക്രമീകരണം ഡിസംബർ 31 വരെ നീട്ടിയതായി ഖത്തറിലെ ഇന്ത്യൻ എംബസി ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്യുകയും ഖത്തറിലെയും ഇന്ത്യയിലെയും സിവിൽ ഏവിയേഷൻ അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

നിലവിലുള്ളതിനേക്കാൾ യാത്രാസംവിധാനം വിപുലമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും എംബസി കൂട്ടിച്ചേർത്തു. എയർ ബബിൾ ക്രമീകരണം വഴി ഖത്തർ എയർവേയ്‌സ്, ഇന്ത്യൻ എയർലൈൻസ് എന്നിവയ്ക്ക് ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും പറക്കാൻ കഴിയും.

നിലവിൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ധാരണയിലെത്തിയ ചില രാജ്യങ്ങളിൽ നിന്നുള്ള എയർ ബബിൾ ഫ്ലൈറ്റുകൾ മാത്രമേ ഇപ്പോൾ അനുവദിക്കുന്നുള്ളൂ.

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനങ്ങൾ ഇനിപ്പറയുന്ന യാത്രക്കാരെ വഹിക്കും:
a. ഖത്തരി പൗരന്മാർ
b. ഏതെങ്കിലും തരത്തിലുള്ള സാധുവായ ഖത്തർ വിസ കൈവശമുള്ളതും ഖത്തറിലേക്കു മാത്രം യാത്ര ചെയ്യുന്നവനുമായ ഏതൊരു ഇന്ത്യൻ പൗരനും. ഇന്ത്യൻ യാത്രക്കാർക്ക് ടിക്കറ്റ് / ബോർഡിംഗ് പാസ് നൽകുന്നതിനുമുമ്പ് ഖത്തറിലേക്ക് പ്രവേശിക്കാൻ യാത്രാ നിയന്ത്രണമില്ലെന്ന് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട വിമാനക്കമ്പനികളാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker