
വിന്റർ സീസൺ ആരംഭിച്ചതോടെ ക്യാമ്പിങ്ങിനായി പോകുന്നവർക്കു മുന്നറിയിപ്പു നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ. ക്യാമ്പിങ്ങിനു പോകുമ്പോൾ കുട്ടികളെ വളരെയധികം ശ്രദ്ധിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ ഏർപ്പാടുകൾ സ്വീകരിക്കണമെന്നും എച്ച്എംസി അറിയിച്ചു.
ടെൻറിനുള്ളിൽ നിന്നും കുട്ടികൾ പുറത്തേക്കു പോകുമ്പോഴാണ് അവരെ കൂടുതൽ ശ്രദ്ധിക്കണമെന്നു എച്ച്എംസി അറിയിപ്പു നൽകിയത്. പ്രത്യേകിച്ചും എന്തെങ്കിലും വിനോദ പരിപാടികളിൽ ഏർപ്പെടുകയാണെങ്കിൽ അശ്രദ്ധ കാണിക്കാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
#نصائح_السلامة_لتخييم_آمن#مؤسسة_حمد_الطبية #Camping_Safety_Tips#Hamad_medical_corporation pic.twitter.com/o0L5qVzUNP
— مؤسسة حمد الطبية (@HMC_Qatar) November 6, 2020
കഴിഞ്ഞ കാലങ്ങളിൽ ഇത്തരം അപകടങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് ഹമദ് മെഡിക്കൽ കോർപറേഷൻ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ നിർദ്ദേശങ്ങൾ നൽകിയത്.