ആരോഗ്യംഖത്തർ

മെഡിക്കൽ ചികിത്സക്ക് അറബിക് സംഗീതം, ഖത്തറിൽ ഗവേഷണം ആരംഭിച്ചു

വിവിധ മെഡിക്കൽ ചികിത്സകളിൽ സംഗീതം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കെ, വെയിൽ കോർണൽ മെഡിസിൻ-ഖത്തർ (ഡബ്ല്യുസിഎം-ക്യു) വിവിധ മെഡിക്കൽ അവസ്ഥകളെ ചികിത്സിക്കുന്നതിനോ സഹായിക്കുന്നതിനോ അറബി സംഗീതം പ്രയോജനകരമാണോ എന്നു കണ്ടെത്താൻ ഗവേഷണം നടത്തുന്നു.

ന്യൂറോ സയൻസ് ഗവേഷകനും പ്രീമെഡിക്കൽ ഫാക്കൽറ്റിയുമായ ഡോ. ഗിസ്‌ലെയ്ൻ ബെൻഡ്രിസും ന്യൂറോ സയന്റിസ്റ്റുകളും മെഡിക്കൽ വിദ്യാർത്ഥികളും ഒരു ആർട്ട് തെറാപ്പിസ്റ്റും അടങ്ങുന്ന സംഘം മിഡിൽ ഈസ്റ്റേൺ സംഗീതം മനുഷ്യ മസ്തിഷ്കത്തിന്റെ ന്യൂറോളജിക്കൽ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണു പരിശോധിക്കുകയെന്ന് പ്രസ്താവനയിൽ പറയുന്നു.

“നിരവധി രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണു സംഗീതചികിത്സയെന്നു ധാരാളം ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതു മിക്കവാറും പാശ്ചാത്യ സംഗീതത്തെ കേന്ദ്രീകരിക്കുന്നു.” ഡോ. ബെൻഡ്രിസ് പറഞ്ഞു.

“പാശ്ചാത്യ, മിഡിൽ ഈസ്റ്റേൺ സംഗീതം തികച്ചും വ്യത്യസ്തമായ സ്കെയിലിംഗ് സംവിധാനങ്ങളും താളങ്ങളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ, ഇത് മിഡിൽ ഈസ്റ്റേൺ ജനതയുടെ തെറാപ്പിക്ക് ഗുണം ചെയ്യാനുള്ള സാധ്യത കുറവു തന്നെയാണ്.” ഡോക്ടർ കൂട്ടിച്ചേർത്തു.

പത്താം നൂറ്റാണ്ടിൽ ഇസ്ലാമിക് സുവർണ്ണ കാലഘട്ടത്തിലെ പ്രശസ്ത തത്ത്വചിന്തകരായ അൽ-ഫറാബി, അവിസെന്ന തുടങ്ങിയവർ നടത്തിയ മാനസികാരോഗ്യ പഠനങ്ങളാണ് ഗവേഷണത്തിന് പ്രചോദനമായിരിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker