കേരളംഖത്തർ

ജോലി രാജിവെച്ച് നാട്ടിൽ പോകാനിരിക്കെ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

തിരുവനന്തപുരം സ്വദേശി ഖത്തറിൽ കൊവിഡ് ബാധിതനായി അന്തരിച്ചു. ഖത്തറില്‍ ബലദിയ്യ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാഫി (50) ആണ് മരിച്ചത്. നാട്ടില്‍ ഗവണ്‍മെന്റ് ക്ളര്‍ക്കായിരുന്ന ഇദ്ദേഹം ലീവെടുത്ത് ദോഹയിലെത്തി 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നു.

ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണു കോവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി ദുർബലമായതിനെ തുടർന്ന് ഒരു മാസത്തിലേറെയായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മൊബൈരിക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരത്തിനടുത്ത് പുലിപ്പാറ പാങ്ങോട് സ്വദേശിയാണ് മുഹമ്മദ് ഷാഫി. നിഷ ഭാര്യയും പതിനാലു വയസുള്ള ഫാത്തിമ മകളുമാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker