ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെ കുറിച്ചു മുന്നറിയിപ്പു നൽകി എച്ച്എംസി ഡയറക്ടർ

ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിക്കുന്നതിനാൽ കൊവിഡ് 19 വാക്‌സിനിനെക്കുറിച്ചു വിശ്വസനീയമായ സോഴ്സുകളിൽ നിന്നും വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ആളുകളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

പൊതു ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും പിന്തുടരണമെന്നും കൊവിഡ് വാക്‌സിനിനെക്കുറിച്ചുള്ള വിവരങ്ങൾ വിശ്വാസയോഗ്യമാണോ എന്ന് പരിശോധിക്കണമെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി വ്യക്തമാക്കി.

ഫൈസർ ആൻഡ് ബയോ‌എൻടെക്ക് വാക്‌സിന്റെ അടിയന്തര ഉപയോഗം അംഗീകരിക്കാനുള്ള തീരുമാനത്തെത്തുടർന്ന് ആരോഗ്യമന്ത്രാലയം കൊവിഡ് 19 വാക്സിൻ മൈക്രോസൈറ്റ് പുറത്തിറക്കിയിരുന്നു. പകർച്ചവ്യാധി അവസാനിപ്പിക്കാമെന്നുള്ള പ്രതീക്ഷ വാക്സിൻ നൽകിയെന്ന് ഡോ. അൽ മസ്ലാമണി പറഞ്ഞു.

ഡിസംബർ 23 മുതൽ 31 വരെയുള്ള വാക്സിനേഷൻ പരിപാടിയുടെ ആദ്യ ഘട്ടത്തിൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗാവസ്ഥയിലും ഗാർഹിക പരിചരണത്തിലുമുള്ള മുതിർന്നവർ, അണുബാധക്ക് സാധ്യതയുള്ള ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ, 16 വയസ്സിനു മുകളിലുള്ള രോഗികൾ എന്നിവർക്കാണു മുൻഗണന നൽകുക.

നിശ്ചയിക്കപ്പെട്ട ഏഴ് ആരോഗ്യ കേന്ദ്രങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി ലഭിക്കും. വാക്സിനേഷനായി തിരഞ്ഞെടുക്കപ്പെട്ട ആളുകളെ ഫോൺ വഴിയോ എസ്എംഎസ് വഴിയോ ബന്ധപ്പെടുകയും ഏഴ് ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker