ആരോഗ്യംഖത്തർ

”ഞങ്ങൾ 24 മണിക്കൂറും കൊവിഡിനെതിരെ പോരാടുന്നു, ദയവു ചെയ്ത് നിയന്ത്രണങ്ങൾ പാലിക്കൂ”- അഭ്യർത്ഥനയുമായി ആരോഗ്യ പ്രവർത്തകർ

ഖത്തറിൽ കൊവിഡ് പ്രൊട്ടോകോൾ ലംഘിച്ചതിന് നൂറുകണക്കിന് ആളുകൾ പിടിക്കപ്പെടുന്നത് തുടരുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇന്നു മാത്രം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 369 പേരെയാണ് ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തത്.

“കൊവിഡിനെതിരെ പോരാടുന്നതിന് ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മുൻകരുതൽ നടപടികൾ പാലിച്ച് ഞങ്ങളെ സഹായിക്കൂ.” മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പോസ്റ്ററിലൂടെ അഭ്യർത്ഥിച്ചതിന്റെ ചിത്രം ആരോഗ്യമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തു.

കൊവിഡ് മുൻകരുതലുകൾ പൊതുവായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ രണ്ടാം തവണയാണ് മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വാക്കുകളും ഇമേജുകളും ഉപയോഗിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker