ആരോഗ്യംഖത്തർ

ഖത്തറിലെ രണ്ട് ആശുപത്രികളിൽ നിന്നു കൂടി അവസാനത്തെ കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്തു

അൽ വക്ര, റാസ് ലഫാൻ ആശുപത്രികളിൽ നിന്നുള്ള അവസാന കൊവിഡ് രോഗിയെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. അൽ വക്ര ആശുപത്രി സന്ദർശനത്തിനിടെ, പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി വൈറസിന്റെ രണ്ടാം തരംഗത്തിലുടനീളം ഈ രണ്ട് ആശുപത്രികളും വഹിച്ച പ്രധാന പങ്ക് എടുത്തുകാട്ടി.

ഈ വർഷത്തിന്റെ തുടക്കത്തിൽ കൊവിഡ് കേസുകൾ ഉയർന്നപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചു. ഇതോടെയാണ് ആരോഗ്യ സംരക്ഷണ മേഖലയുടെ ആവശ്യം നിറവേറ്റാനും ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണം നൽകാനും, റാസ് ലഫാൻ, അൽ വക്ര ഹോസ്പിറ്റലുകൾ എന്നിവ കൊവിഡ് ആശുപത്രിയായി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് കൊവിഡ് രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിന് പരിശ്രമിച്ച റാസ് ലഫാൻ, അൽ വക്ര ഹോസ്പിറ്റലുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഡോ. അൽ കുവാരി അഭിനന്ദനമറിയിച്ചു. സന്ദർശന വേളയിൽ ഹോസ്പിറ്റലുകളിലെ മുതിർന്ന നേതൃത്വസംഘവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ഈ രണ്ട് ആശുപത്രികളും സാധാരണ നൽകിയിരുന്ന സേവനങ്ങൾ ഉടനെ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker