അന്തർദേശീയംഖത്തർ
യുഎഇ അതിർത്തികൾ നാളെ ഖത്തറിനു തുറന്നു കൊടുക്കും
യുഎഇയുടെ കടൽ, വ്യോമ, കര അതിർത്തികളും എൻട്രി പോയിന്റുകളും നാളെ (ശനിയാഴ്ച) ഖത്തറിനു തുറന്നു കൊടുക്കും. സ്റ്റേറ്റ് ന്യൂസ് ഏജൻസി (WAM) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദിക്കു പിന്നാലെയാണ് യുഎഇയും അതിർത്തികൾ തുറക്കുന്നത്.
അതിർത്തികൾ തുറന്നതോടെ സൗദി വഴി നിരവധി വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് നടത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന അൽ ഉല ഉച്ചകോടിയിൽ ഉണ്ടായ ധാരണ പ്രകാരം ഉപരോധം അവസാനിപ്പിക്കാൻ രാജ്യങ്ങൾ തമ്മിൽ ധാരണയായതിനു ശേഷമാണ് യുഎഇ അതിർത്തികൾ തുറന്നത്.
UAE to reopen all entry points with Qatar on Saturday: State news agencyhttps://t.co/WeqRtUqv0M
— The Peninsula Qatar (@PeninsulaQatar) January 8, 2021