അപ്‌ഡേറ്റ്സ്ഖത്തർ

തൊഴിൽ സംബന്ധമായ പരാതികൾ ഇനി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം

ജോലി സംബന്ധമായ പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമൊരുക്കി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്ക് ഇനി പരാതിയുള്ള വിവരം ഫോൺ എസ്എംഎസിലൂടെ രജിസ്റ്റർ ചെയ്യാം. ഇതു സംബന്ധിച്ച വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രാലയം പുറത്തു വിട്ടു.

പരാതി രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ:

1. 92727 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്.
2. 5 എന്നു ടൈപ്പ് ചെയ്ത് ഐഡി നമ്പറോ വിസ നമ്പറോ ഒപ്പം ടൈപ്പ് ചെയ്ത ശേഷമാണ് ഈ നമ്പറിലേക്ക് സന്ദേശം അയക്കേണ്ടത്.

തൊഴിലാളികളുടെ പരാതികൾക്ക് പെട്ടെന്നു പരിഹാരമുണ്ടാക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള ഈ സേവനം 24 മണിക്കൂറും ഉപയോഗിക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker