അപ്‌ഡേറ്റ്സ്ഖത്തർ

ദോഹ മെട്രോ ഉപയോക്താക്കൾക്കു കർശന നിർദ്ദേശങ്ങളുമായി ഖത്തർ റെയിൽ

അമീർ കപ്പ് 2020ന്റെ ഫൈനൽ മത്സരവും ഖത്തർ ദേശീയ ദിനം ആഘോഷവും നടക്കുന്ന ഡിസംബർ 18ന് കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) ദോഹ മെട്രോ ഉപഭോക്താക്കളെ ഓർമ്മിപ്പിച്ചു.

രണ്ട് പരിപാടികൾക്കുമായി സ്റ്റേഷനുകളിൽ വലിയൊരു വിഭാഗം ജനങ്ങൾ എത്തുമെന്നാണ് ദോഹ മെട്രോ പ്രതീക്ഷിക്കുന്നത്. അതിനാൽ യാത്ര മുൻ‌കൂട്ടി ആസൂത്രണം ചെയ്യാനും യാത്രയ്ക്ക് കൂടുതൽ സമയം മാറ്റിവെക്കാനും ഖത്തർ റെയിൽ യാത്രക്കാർക്കു നിർദ്ദേശം നൽകി.

തിരക്ക് ഒഴിവാക്കാൻ, ഉപയോക്താക്കൾക്ക് ഖത്തർ റെയിൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ ദോഹ മെട്രോ വെബ്‌സൈറ്റ് വഴി മെട്രോയുടെ ജേർണി പ്രീ-പ്ലാനിംഗ് സേവനം ഉപയോഗിച്ച് അവർ പുറപ്പെടുന്ന സമയത്തിന് മുമ്പായി സ്റ്റേഷനിൽ എത്തിച്ചേരാൻ കഴിയും.

കൊവിഡ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുടെ ഭാഗമായി, സാമൂഹിക അകലം നിലനിർത്താൻ മെട്രോ സേവനങ്ങൾ‌ നിലവിൽ‌ 30% ശേഷിയിലാണ് പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന ഇവന്റുകൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ, എൻട്രി ഗേറ്റുകൾ, ട്രെയിൻ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ തിരക്ക് ഒഴിവാക്കാൻ സ്റ്റേഷനുകളിലേക്കുള്ള ജനങ്ങളുടെ പ്രവേശനത്തിൽ ക്രമീകരണം ഏർപ്പെടുത്തും.

ഇതുകൂടാതെ അംഗീകൃത സെയിൽസ് ഔട്ട്‌ലെറ്റുകളായ അൽ മീര, ലുലു, കാരിഫോർ, ജംബോ ഇലക്ട്രോണിക്സ്, ഫാമിലി ഫുഡ് സെന്റർ, “തലാബത്ത്” ആപ്ലിക്കേഷൻ എന്നിവയിലൂടെ പ്രീപെയ്ഡ് സ്റ്റാൻഡേർഡ് ട്രാവൽ കാർഡുകൾ വാങ്ങാൻ ഖത്തർ റെയിൽ ശുപാർശ ചെയ്യുന്നു. എല്ലാ മെട്രോ സ്റ്റേഷനുകളിലുമുള്ള ഗോൾഡ് സെന്ററുകൾ വഴി ഗോൾഡ് ക്ലാസ് കാർഡുകൾ ലഭ്യമാണ്.

പുനരുപയോഗിക്കാവുന്ന ഈ കാർഡുകൾ കോൺടാക്റ്റ്ലെസ് പേയ്‌മെന്റ് സേവനം നൽകുകയും യാത്രയ്ക്കിടെ ടച്ച് പോയിന്റുകൾ പരിമിതപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. വെബ്‌സൈറ്റ് (qr.com.qa) അല്ലെങ്കിൽ ഖത്തർ റെയിൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താവിന് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യാത്രയ്ക്ക് മുമ്പായി അവരുടെ കാർഡ് റീചാർജ് ചെയ്യാനും കഴിയും.

ശരീരതാപനില പരിശോധന, ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ്, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ജനങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ഇതിനെ ലംഘിക്കുന്നവർ നടപടികൾ നേരിടേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker