അന്തർദേശീയംഖത്തർ
ഫ്രാൻസിസ് മാർപാപ്പക്ക് ആശംസാ സന്ദേശവുമായി ഖത്തർ അമീർ
വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആശംസ സന്ദേശം അയച്ചു.
അമീറിനു പുറമെ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയും പോപ്പിന് ആശംസാ സന്ദേശം അയച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി വത്തിക്കാൻ സിറ്റി സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുമായ കർദിനാൾ പിയട്രോ പരോളിനും അഭിനന്ദന സന്ദേശം അയച്ചിട്ടുണ്ട്.
Amir sends congratulations to Pope Francis#Qatar #Vatican https://t.co/bfEhv76EJh
— The Peninsula Qatar (@PeninsulaQatar) March 13, 2021