ആരോഗ്യംഖത്തർബിസിനസ്

ഖത്തറിൽ ബാങ്കുകളിൽ പ്രവേശിക്കാനും ഇഹ്തിറാസ് ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കി

ഖത്തറിൽ ഹൈപ്പർമാർക്കറ്റുകൾക്കു പിന്നാലെ ബാങ്കുകളിൽ പ്രവേശിക്കാനും ഇഹ്തിറാസ് ആപ്പിൽ പച്ച നിറം വേണമെന്നു നിർബന്ധമാക്കുന്നു. നിരവധി ബാങ്കുകൾ ഇക്കാര്യം കസ്റ്റമേഴ്സിനെ അറിയിച്ചു കഴിഞ്ഞു. കൊറോണ വൈറസിനെ തുടർന്ന് ടെലി, ഓൺലൈൻ സേവനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്ന നിർദ്ദേശത്തിനു പുറമേയാണ് ബാങ്കുകൾ ഇക്കാര്യം അറിയിച്ചത്.

“രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജൂൺ 7 ഞായറാഴ്ച മുതൽ ബാങ്കുകളിൽ പ്രവേശിക്കണമെങ്കിൽ ഇഹ്തിറാസ് ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.” സമാനമായ സന്ദേശങ്ങളിലൂടെ ബർവ ബാങ്കും കൊമേഴ്സ്യൽ ബാങ്കും വ്യക്തമാക്കി.

ക്യുഎൻബി, എച്ച്എസ്ബിസി, ദോഹ ബാങ്ക്, അഹ്ലി ബാങ്ക്, ക്യുഐബി എന്നിവരും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരിട്ടു ബാങ്കിലെത്തി സേവനങ്ങൾ ഓൺലൈനായി നടത്താൻ കസ്റ്റമേഴ്സ് ശ്രദ്ധിക്കണമെന്നും അവർ അറിയിച്ചു. ബാങ്കുകൾക്കു പുറമേ ചില വാണിജ്യ സ്ഥാപനങ്ങളും സ്വകാര്യ ഓഫീസുകളും ഇതു പോലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker