അന്തർദേശീയംകേരളംഖത്തർ

ലോകറെക്കോർഡ് സ്വന്തമാക്കി ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥിനിയായ നാലു വയസുകാരി

പീരിയോഡിക് ടേബിളിലെ എല്ലാ ഘടകങ്ങളും 2 മിനിറ്റ് 28 സെക്കൻഡിനുള്ളിൽ പാരായണം ചെയ്ത് ഖത്തറിൽ പഠിക്കുന്ന മലയാളിയായ നാല് വയസുകാരി ലോക റെക്കോർഡ് സ്ഥാപിച്ചു. ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ ഇഷൽ മാർവ ഫിറോസ് ഖാൻ 2021 മാർച്ച് 26നാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.

“ഒരു കുട്ടിയുടെ വേഗതയേറിയ പിരിയോഡിക്കൽ ടേബിൾ പാരായണം” എന്ന ലോക റെക്കോർഡാണ് ഇഷൽ സ്വന്തമാക്കിയത്. മേൽപ്പറഞ്ഞ നേട്ടത്തിനുപുറമെ, 55 പ്രധാന മനുഷ്യ ശരീരഭാഗങ്ങൾ, സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങൾ, 14 പ്രധാനമന്ത്രിമാർ എന്നിവരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തിരിച്ചറിഞ്ഞതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ചാമ്പ്യൻസ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിലും ഇഷൽ ഇടം നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര അംഗീകാരത്തിലേക്കുള്ള യാത്രയിൽ ഇഷലിനെ പിന്തുണച്ചതിനും മാർഗനിർദ്ദേശം നൽകിയതിനും ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ കെജി അധ്യാപകരോടും സ്റ്റാഫുകളോടും നന്ദി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker