കായികംഖത്തർ

ഫിഫ ലോകഫുട്ബോളർ ഖത്തറിൽ കളിക്കും, ക്ലബ് ലോകകപ്പ് നടക്കുക ഖത്തറിലെ മൂന്നു സ്റ്റേഡിയങ്ങളിൽ

2021 ഫെബ്രുവരി 1 മുതൽ 11 വരെ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങൾ എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അഹമദ് ബിൻ അലി സ്റ്റേഡിയം, ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയം എന്നീ വേദികളിൽ വച്ചു നടക്കും.

ഫെബ്രുവരി 1ന് പ്രാദേശിക സമയം 8.30ന് ഖത്തർ ചാമ്പ്യന്മായ അൽ ദുഹൈലും ന്യൂസിലാൻഡിലെ ഓക്ലാൻഡ് സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. ഫൈനൽ എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വച്ച് 11നു രാത്രി 9 മണിക്കു നടക്കും.

ഓഷ്യാനിയയിൽ നിന്നുള്ള ഓക്ലൻഡ് സിറ്റി, യുവേഫയിൽ നിന്നും ബയേൺ മ്യൂണിക്ക്, കോൺകാഫിൽ നിന്നും ടൈഗ്രസ് യുഎഎൻഎൽ, ആഫ്രിക്കയിൽ നിന്നും അൽ അഹ്ലി, ഏഷ്യയിൽ നിന്നും ഉൽസാൻ ഹ്യുണ്ടായ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

ടൂർണമെന്റിലേക്കുള്ള ലാറ്റിനമേരിക്കൻ പ്രതിനിധിയെ ജനുവരി അവസാനം നടക്കുന്ന കോപ ലിബർട്ടഡോസ് ഫൈനൽ മത്സരത്തിനു ശേഷമേ അറിയാനാകൂ. മുഴുവൻ നറുക്കെടുപ്പ് ജനുവരിയിൽ സൂറിച്ചിൽ വച്ചു നടക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker