ഖത്തർ
ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച സൂര്യനോട് ഏറ്റവുമടുത്ത രണ്ടു ഗ്രഹങ്ങളുടെ അപൂർവ്വ സംഗമം കാണാം
ഖത്തറിലെ ജ്യോതിശാസ്ത്ര പ്രേമികൾക്ക് സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ട് ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ അവസരമൊരുങ്ങുന്നു. ഖത്തറിലും അറബ് മേഖലയിലും ശനിയാഴ്ച ശുക്രനും ബുധനും തമ്മിലുള്ള സംഗമം ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 6:20 മുതൽ 7:32 വരെ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിന് മുകളിൽ ഈ സംഗമം കാണാനാകും. ഇരുട്ടുള്ള മലിനീകരണം കുറഞ്ഞ സ്ഥലങ്ങളിൽ നിന്നാണ് ഇതു വ്യക്തമായി കാണാൻ കഴിയുക.
🪐 Telescopes out! Venus and Mercury will be visible to the naked eye this weekend
— Doha News (@dohanews) May 27, 2021
Here’s what you need to know👇 https://t.co/ZnEG7gkprl