ഖത്തർ

വിവിധ തരം ദേശാടനപക്ഷികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഖത്തർ മാറുന്നു

മുന്നൂറിലധികം തരം ദേശാടന പക്ഷികളുടെ സ്ഥിരം ലക്ഷ്യസ്ഥാനമായി മാറി ഖത്തർ. അനുയോജ്യമായ പരിസ്ഥിതി ഒരുക്കി നൽകാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) മുൻകൈയെടുക്കുന്നതിന്റെ ഭാഗമായാണ് ദേശാടന പക്ഷികൾ ഖത്തറിൽ സ്ഥിരമാകുന്നത്.

മെയ് എട്ടിന് നടക്കുന്ന ലോക ദേശാടന പക്ഷി ദിനത്തോടനുബന്ധിച്ചാണ് ഈ കണക്കുകൾ മന്ത്രാലയം പുറത്തുവിട്ടത്. ദേശാടന പക്ഷികൾ നേരിടുന്ന ഭീഷണികൾ, അവയുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത എന്നിവയിലേക്ക് ശ്രദ്ധ ആകർഷിക്കുകയാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.

ഓരോ സീസണിലും വംശനാശഭീഷണി നേരിടുന്ന പക്ഷികൾ ഉൾപ്പെടെ മുന്നൂറിലധികം തരം ദേശാടന പക്ഷികൾ ഖത്തറിലേക്ക് കുടിയേറുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു. വന്യജീവികളെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളിൽ ആവാസവ്യവസ്ഥകളുടെയും പ്രകൃതിയുടെയും സംരക്ഷണവും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

സീസണിൽ രാജ്യത്തിലൂടെ കടന്നുപോകുന്ന എല്ലാത്തരം ദേശാടനപക്ഷികളെയും സംരക്ഷിക്കാൻ ഖത്തർ വലിയ ശ്രമം നടത്തി. കൂടുതൽ പാർക്കുകളും ഹരിത പ്രദേശങ്ങളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും നിർമ്മിച്ചത് ദേശാടനപക്ഷികൾ കൂടുതൽ സമയം തുടരാൻ കാരണമാകുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker