ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്ത് വേലിയേറ്റം പ്രതീക്ഷിക്കുന്നു. ബീച്ചുകളുടെ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങുമെന്നതിനാൽ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ ക്യൂഎംഡി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
“കാറ്റിന്റെ വ്യതിയാനങ്ങളുടെ ഭാഗമായി രണ്ടു മീറ്റർ ഉയരത്തിലുള്ള വേലിയേറ്റമാണു പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ഈ സമയത്ത് ബീച്ചുകൾ വെള്ളത്തിൽ മുങ്ങുമെന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിക്കുന്നു.” ക്യുഎംഡി അറിയിച്ചു.
Part of beaches will be submerged due to high tide till Sunday, cautions QMD#Qatar https://t.co/FDTNP3TBKb
— The Peninsula Qatar (@PeninsulaQatar) November 19, 2020
ഈ വേലിയേറ്റ സമയത്ത് നീന്തൽ, ബോട്ട് യാത്രകൾ, സ്കൂബ ഡൈവിംഗ്, ഫ്രീ ഡൈവിംഗ്, സർഫിംഗ്, ഫിഷിംഗ് ടൂറുകൾ, വിൻഡ് സർഫിംഗ് തുടങ്ങി എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കാൻ ക്യുഎംഡി നേരത്തെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ നിർദ്ദേശിച്ചിരുന്നു.