ഖത്തർ

വിസിറ്റിംഗ് വിസക്കും ഐഡി പുതുക്കാനും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധം, കരട് നിയമം ചർച്ച ചെയ്ത് ഷൂറ കൗൺസിൽ

ഖത്തറിൽ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കാൻ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമം ഷൂറ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു. ഈ നിയമ പ്രകാരം പ്രവാസികളടക്കം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളവർക്കു മാത്രമേ രാജ്യത്ത് അടിസ്ഥാന ആരോഗ്യ സേവനം ലഭിക്കുകയുള്ളൂ.

ഖത്തറിലുള്ളവർക്ക് ഐഡി കാര്‍ഡ് പുതുക്കാൻ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ് എന്നതിനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവർക്ക് വിസിറ്റിംഗ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനവും നൽകില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെന്നതിനു തെളിവു നൽകാത്തവര്‍ക്ക് തൊഴില്‍ നല്‍കരുതെന്നും നിയമം വ്യക്തമാക്കുന്നു.

റസിഡൻസ് പെർമിറ്റ് നൽകാനും പുതുക്കാനും, വിസ പുതുക്കാനും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികില്‍സ നൽകുമെന്ന് ഈ നിയമം ഉറപ്പാക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker