അന്തർദേശീയംഖത്തർ

ക്വാറന്റീനിനായുള്ള ഹോട്ടൽ സൗകര്യമടക്കം സ്പെഷ്യൽ ഓഫറുകളുമായി ഖത്തർ എയർവെയ്‌സ്

ഖത്തർ നിവാസികളെ നാട്ടിലേക്ക് തിരികെ വരാൻ അനുവദിക്കുന്ന മൂന്നാം ഘട്ട റീഓപ്പണിംഗ് നടക്കുമ്പോൾ, ആളുകൾക്ക് ക്വാറന്റീനിൽ പ്രവേശിക്കുന്നതിനുള്ള ഹോട്ടൽ മുറികൾ നൽകുന്നതടക്കമുള്ള സ്പെഷ്യൽ ഓഫറുകൾ ഖത്തർ എയർവേയ്‌സ് വൈകാതെ അനൗൺസ് ചെയ്യുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു

ഖത്തറിൽ നിന്ന് പുറത്തേക്കുള്ള വിമാനങ്ങൾ ജൂൺ 15 മുതൽ തുടങ്ങുമെന്നും ദോഹയിലേക്ക് തിരിച്ചു വരുന്ന എല്ലാവരും രണ്ടാഴ്ചത്തേക്ക് സ്വന്തം ചിലവിൽ ഹോട്ടൽ ക്വാറന്റീനിൽ പോകണമെന്നും വിദേശകാര്യ സഹമന്ത്രിയും ദുരന്ത നിവാരണ സുപ്രീംകമ്മിറ്റിയുടെ പ്രതിനിധിയുമായ എച്ച് ഇ ലുലുവ അൽ ഖാതെർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

“ടിക്കറ്റും ക്വാറന്റീനിൽ പ്രവേശിക്കുന്നതിനായുള്ള ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളും അടങ്ങുന്ന സ്പെഷ്യൽ ഓഫറുകൾ ഉടനേ തന്നെ പ്രഖ്യാപിക്കുന്നതാണ്.” ഖത്തർ എയർവെയ്‌സിലെ മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ വൈസ് പ്രസിഡന്റ് സലാം അൽ ഷാവ ട്വീറ്റിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker