പ്രവാസികൾ നാട്ടിലേക്കു തിരിച്ചു പോകുന്നതിന്റെ ഭാഗമായുള്ള അടുത്ത ആറു വിമാന സർവീസുകൾ എവിടേക്കായിരിക്കുമെന്ന വിവരം ഖത്തറിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. നിലവിൽ ചെന്നൈ, മുംബൈ, ഡെൽഹി, അഹമ്മദാബാദ്, ലക്നൗ, അമൃത്സർ എന്നിവടങ്ങളിലേക്കാണ് സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. ചിലപ്പോൾ ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.
Six new destinations…#Qatar #India #Flights https://t.co/Nopp4MrDGD
— The Peninsula Qatar (@PeninsulaQatar) May 22, 2020
ഇത്രയും നഗരങ്ങളിലേക്ക് അടുത്ത ഘട്ടത്തിൽ ഖത്തറിൽ നിന്ന് വിമാന സർവീസുകൾ നടത്തുമെന്നും ഡെൽഹിയിൽ നിന്നും കൂടുതൽ വിവരങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണെന്നും എംബസി ട്വിറ്ററിൽ അറിയിച്ചു. കേരളത്തിലേക്കുള്ള സർവീസുകളുടെ വിവരം പിന്നീടു ലഭിക്കുമെന്നാണു കരുതുന്നത്.
എയർ ഇന്ത്യക്കു പുറമേ സ്വകാര്യ വിമാന കമ്പനികൾക്കും പ്രവാസികളെ തിരിച്ചെത്തിക്കാൻ അനുമതിയുണ്ട്. കേരളത്തിലേക്കു മാത്രം ഇൻഡിഗോ 28 സർവീസുകൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതു കൊണ്ടു തന്നെ കേരളത്തിലേക്കുള്ള സർവീസുകൾ പെട്ടെന്നു തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങൾ.