അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

തുറക്കാൻ അനുവാദമുള്ള സ്ഥാപനങ്ങൾ ഏതൊക്കെയെന്നു വ്യക്തമാക്കി ഖത്തർ

ഈദുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്നു മുതൽ മെയ് 30 വരെ ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന തീരുമാനം ഇന്നലെ ചേർന്ന ഖത്തർ ക്യാബിനറ്റ് യോഗം എടുത്തിരുന്നു. ഈ നിയന്ത്രണങ്ങളിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് ഒഴിവാവുകയെന്ന് ഗവൺമെന്റ് പിന്നീട് വ്യക്തമാക്കി.

1. ഫുഡ് ആൻഡ് കൺസ്യൂമർ ഔട്ട്ലെറ്റ്സ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് സ്റ്റോറുകൾ, സൂപ്പർമാർക്കറ്റും പച്ചക്കറി കടകളും, സ്വീറ്റ്, ചോക്ളേറ്റ്, ബേക്കറി സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള ഫുഡ് സെക്ടർ. റസ്റ്ററൻറുകളുടെ ഡെലിവറി സെർവീസുകൾക്കും പ്രവർത്തിക്കാം.

2. ഫാർമസികൾ, മെഡിക്കൽ ക്ലിനിക്കുകൾ

3. ഇന്ധന ശാലകൾ, കാർ മെയിന്റനൻസ് വർക്ക് ഷോപ്പുകൾ

ഇവക്കു പുറമേ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറികൾ, കോൺട്രാക്ടിങ്ങ് കമ്പനികൾ, എഞ്ചിനീയറിംഗ് സൂപ്പർവിഷൻ ഫേംസ്, സാസത്തിക സ്ഥാപനങ്ങൾ, ഇലക്ട്രോണിക് അപ്ലിക്കേഷൻ മുഖാന്തിരമുള്ള ഡെലിവറി കമ്പനികൾ, ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾ, എയർപോർട്ടിലേയും തുറമുഖത്തിലെയും ലോജിസ്റ്റിക്സ് കമ്പനികൾ എന്നിവക്കും പ്രവർത്തിക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker