കേരളംഖത്തർ

കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി മലയാളി കൂട്ടായ്മയായ ‘ഖത്തർ സ്പർശം’

കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്കും മറ്റും സഹായവുമായി ഖത്തർ സ്പർശം എന്ന മലയാളി കൂട്ടായ്മ. ഇരുപത്തിരണ്ടു വളണ്ടിയർമാരുള്ള ഈ കൂട്ടായ്മ രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് ജീവിക്കാനാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന പരിപാടി തുടർന്നു കൊണ്ടിരിക്കുന്നു.

റേഡിയോ മലയാളം 98.6 എഫ്എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഖത്തർ സ്പർശം പരിപാടിയുടെ ഭാഗമായി ഏതാണ്ട് എണ്ണായിരം പേർക്ക് ഒരുമാസം കഴിയുന്നതിനാവശ്യമായ മൂവായിരം ബോക്സുകൾ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. റമദാൻ സമ്മാനമായാണ് ഇവർ സാധനങ്ങൾ നൽകുന്നത്.

“കൊറോണ വൈറസിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്കു മുൻപ് വളരെ നല്ല രീതിയിൽ കഴിഞ്ഞിരുന്ന പലർക്കും അതിനു ശേഷം ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് പലരുടെ ജീവിതവും മോശപ്പെട്ട അവസ്ഥയിലേക്കു മാറി.”

“റമദാൻ സമ്മാനമായാണ് ബോക്സുകൾ നൽകുന്നത്. അവർക്കൊപ്പം നിന്നു ചിത്രമെടുക്കാനോ അതു പരസ്യപ്പെടുത്തി അവരുടെ സ്വകാര്യതയെ നഷ്ടപ്പെടുത്താനോ ഞങ്ങൾക്കു താൽപര്യമില്ല.” ഒരു വളണ്ടിയർ ഖത്തറിലെ മാധ്യമത്തോടു പറഞ്ഞു.

ഏതാണ്ട് ആയിരത്തോളം അംഗങ്ങൾ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് ബോക്സ് വിതരണത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്. ബോക്സുകളിലേക്കു വേണ്ട സാധനങ്ങൾ സംഭാവനയായാണ് ലഭിക്കുന്നതെന്നും ഏതാണ്ട് 150ഓളം ബോക്സുകൾ ദിവസേനെ നൽകുന്നുണ്ടെന്നും അവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker