ഖത്തർ

പരിസ്ഥിതിസൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് ഒരു ചുവടു കൂടി അടുത്ത് ഖത്തർ

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം നടപ്പിലാക്കുന്നതിനുള്ള രാജ്യത്തിന്റെ പദ്ധതികൾ സാക്ഷാത്കരിക്കുന്നതിന്, ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അടുത്തിടെ ഇലക്ട്രിക് ബസുകൾക്കുള്ള ടെണ്ടർ പ്രഖ്യാപിച്ചു.

ഇലക്ട്രിക് ബസ് റാപ്പിഡ് ട്രാൻസിറ്റ് വാഹനങ്ങളുടെ വിതരണത്തിനും പരിപാലനത്തിനുമാണ് മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ടെണ്ടർ നൽകിയിരിക്കുന്നത്. ടെണ്ടറിന്റെ പ്രഖ്യാപനം പരിസ്ഥിതി സൗഹൃദ ഗതാഗതമാർഗം സ്വീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെയും അതിന്റെ പുരോഗതിയെയും കാണിക്കുന്നു.

ഖത്തറിലെ പൊതുഗതാഗത ബസുകളിൽ 25 ശതമാനവും 2022 ഓടെ ഇലക്ട്രിക് സംവിധാനത്തിലേക്കു മാറുമെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരുന്നു. പരമ്പരാഗത ബസുകൾ മൂലമുണ്ടാകുന്ന കാർബൺ പുറന്തള്ളൽ 2030ഓടെ കുറച്ച് പരിസ്ഥിതി സുസ്ഥിരത സംരക്ഷിക്കുന്നതിനാണ് പബ്ലിക് ബസുകൾ, പബ്ലിക് സ്‌കൂളുകളുടെ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവ ക്രമേണ ഇലക്ട്രിക് ബസുകളാക്കി മാറ്റുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

2022 ലെ ഫിഫ ലോകകപ്പ് വേളയിൽ ഇലക്ട്രിക് ബസുകൾ പ്രധാന സർവീസുകളിൽ ഉപയോഗിക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കുന്ന ആദ്യ ടൂർണമെന്റായിരിക്കുമിത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker