അപ്‌ഡേറ്റ്സ്ഖത്തർ

പള്ളികളിൽ ഈദ് ഉൽ ഫിത്ർ പ്രാർത്ഥന പാടില്ലെന്ന് മന്ത്രാലയം

ഇത്തവണ പള്ളികളിൽ ഈദ് ഉൽ ഫിത്ർ പ്രാർത്ഥന പാടില്ലെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെൻറ്സ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കുന്നതിനു വേണ്ടിയാണ് ഈ വർഷം പള്ളികളിലെ പ്രാർത്ഥന മന്ത്രാലയം വിലക്കിയത്.

അതേ സമയം ഈ നിർദ്ദേശം ഇമാം മുഹമ്മദ് ഇബ്ൻ അബ്ദ് അൽ വഹാബ് പള്ളിക്ക് മാത്രം ബാധകമല്ല. എന്നാൽ നാൽപതു പേരെ മാത്രമേ ഈദ് പ്രാർത്ഥനയിൽ പങ്കെടുപ്പിക്കാവു എന്ന നിബന്ധനയുണ്ട്. പള്ളികൾ അടച്ചിടുന്നതും പ്രാർത്ഥനക്കുള്ള നിയന്ത്രണവും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker