ആരോഗ്യംഖത്തർ

ഖത്തറിൽ മോഡേണ കൊവിഡ് വാക്സിൻ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകി

ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം [MoPH] അടിയന്തര ഉപയോഗത്തിനായി മോഡേണ കൊവിഡ് വാക്സിൻ ഔദ്യോഗികമായി അംഗീകരിച്ചു.

ഖത്തറിലെ ഫാർമസി ആന്റ് ഫാർമസ്യൂട്ടിക്കൽ കൺട്രോൾ വകുപ്പ് വാക്‌സിനിനെക്കുറിച്ച് വിപുലമായ അവലോകനം നടത്തി പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകരിൽ നടത്തിയ ക്ലിനിക്കൽ പഠനങ്ങളുടെ ഫലങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് മോഡേണ വാക്സിൻ അംഗീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി വിപുലീകരിക്കുന്നതിനനുസരിച്ച് ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിനോടൊപ്പം മോഡേണ വാക്സിനും നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അംഗീകാരം അർത്ഥമാക്കുന്നു.” കോവിഡ് നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർ ഡോ. അബ്ദുല്ലത്തിഫ് അൽ ഖാൽ പറഞ്ഞു.

അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സമാനമായ അംഗീകാരങ്ങൾ നൽകിയതിനെ തുടർന്നാണ് ഖത്തറിന്റെ അംഗീകാരവും ലഭിക്കുന്നത്.

മോഡേണ വാക്സിനുകളുടെ ആദ്യ ഡെലിവറി  ഉടൻ ലഭിമെന്നും രണ്ടു വാക്സിനുകളുടെയും കൂടുതൽ ഷിപ്പ്മെൻറുകൾ വരുന്ന ദിവസങ്ങളിൽ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker