അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിന്റെ ചില പ്രദേശങ്ങളിൽ മഴക്കു സാധ്യത, കാലാവസ്ഥാ അറിയിപ്പുമായി ക്യുഎംഡി

ഇന്ന് 5 മുതൽ 8 അടി വരെ സമുദ്രത്തിന്റെ ഉയരം വർദ്ധിക്കുമെന്നും വടക്കുപടിഞ്ഞാറൻ കാറ്റ് 26 നോട്ടിക്കൽ മൈൽ വേഗതയിലാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ശാന്തമായ കാലാവസ്ഥയും പകൽ സമയത്ത് ചിതറിയ മേഘങ്ങളും ചില പ്രദേശങ്ങളിൽ മഴയുടെ സാധ്യതയും ക്യുഎംഡി പ്രവചിച്ചു. ഇന്ന് രാവിലെ താപനില 17 ഡിഗ്രി സെൽഷ്യസ് മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. രാവിലത്തെ ഏറ്റവും താഴ്ന്ന താപനിലയായ 15 ഡിഗ്രി സെൽഷ്യസ് തുരൈനയിൽ രേഖപ്പെടുത്തി.

ഈ കാലയളവിൽ സമുദ്രസംബന്ധമായ എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കാൻ ക്യുഎംഡി ജനങ്ങളോട് ശുപാർശ ചെയ്തു.

1. ഫ്രീ സ്വിമ്മിംഗ്
2. ബോട്ട് ട്രിപ്പുകൾ
3. സ്കൂബ ഡൈവിംഗ്
4. ഫ്രീ ഡൈവിംഗ്
5. സർഫിംഗ്
6. ഫിഷിംഗ് ടൂറുകൾ
7. വിൻഡ്‌സർഫിംഗ്

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker