ആരോഗ്യംഖത്തർ

റമദാൻ മാസത്തിൽ ആരോഗ്യസ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ പ്രഖ്യാപിച്ചു. അൽ-വാജ്ബ, ലബീബ്, അബുബക്കർ അൽ-സിദ്ദിഖ്, ഖത്തർ സർവകലാശാല, അൽ-റയ്യാൻ, മദീനത്ത് ഖലീഫ, മെസാമീർ, അൽ-ദായെൻ, അൽ-വാബ്, അൽ-ഖോർ, അൽ-ഷീഹാനിയ, അൽ-റുവൈസ്, അബു നഖ്‌ല, ഒമർ ബിൻ അൽ ഖത്താബ്, ഉം ഗുവാലിന, വെസ്റ്റ് ബേ, എയർപോർട്ട്, അൽ-തുമമ എന്നിവിടങ്ങളിലെ ഹെൽത്ത് സെന്ററുകൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രണ്ട് ഷിഫ്റ്റുകളിൽ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെയും വൈകുന്നേരം നാല് മുതൽ അർദ്ധരാത്രി വരെയുമാണ് സേവനങ്ങൾ ലഭ്യമാകുക.

അതേ സമയം അൽ വക്രയിലെ ആരോഗ്യ സ്ഥാപനത്തിൽ രാവിലെ 9 മുതൽ അർദ്ധരാത്രി വരെ തുടർച്ചയായി സേവനം ലഭ്യമാകും. മേൽപ്പറഞ്ഞ സെൻററുകളിലെ ദന്തരോഗ വിഭാഗവും രണ്ടു ഷിഫ്റ്റുകളായാണു പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ 1 വരെയും രാത്രി 8 മുതൽ അർദ്ധരാത്രി വരെയുമാണ് സേവനങ്ങൾ ഉണ്ടാകുക.

അൽ കരാനയിലെ ദന്തവിഭാഗമുൾപ്പെടെയുള്ള സേവനങ്ങൾ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം  4 മുതൽ 9 വരെയുമായിരിക്കും. അൽ ജുമൈലിയയിൽ രാവിലെ 9 മുതൽ 12 വരെയും രാത്രി 8 മുതൽ 10 വരെയുമായിരിക്കും സേവനങ്ങൾ ലഭിക്കുക.

കാബാനിലെയും അൽ ഗുവൈരിയയിലേയും സെന്ററുകൾ ഒരു ഷിഫ്റ്റ് മാത്രമായി രാവിലെ ഒൻപതു മുതൽ ഉച്ചക്ക് 1 മണി വരെയാണു പ്രവർത്തിക്കുക.

അൽ-റയ്യാൻ, മദീനത്ത് ഖലീഫ, അബുബക്കർ അൽ-സിദ്ദിഖ്, അൽ-ഖോർ, ഉം ഗുവാലിന, ഒമർ ബിൻ അൽ ഖത്താബ്, വെസ്റ്റ് ബേ, എയർപോർട്ട് എന്നിവിടങ്ങളിൽ വാരാന്ത്യങ്ങളിൽ പ്രവൃത്തി സമയം   രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒരു മണിവരെയും അൽ വക്ര ആരോഗ്യ കേന്ദ്രങ്ങൾ വാരാന്ത്യത്തിൽ രാവിലെ ഒൻപത് മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കുന്നതായിരിക്കും.

അബു ബക്ർ അൽ സിദിഖ്, മുയ്ത്തെർ, അൽ ഷീഹാനിയ, റൗദത്ത് അൽ ഖൈൽ, ഗറാഫാത്ത് അൽ റയ്യാൻ, അൽ റുവൈസ്, അൽ കാബാൻ എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker