അന്തർദേശീയംഖത്തർ

ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിന്റെ സൂചനകൾ നൽകി സൗദി മന്ത്രി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചക്കു ശേഷം ഖത്തറുമായി മൂന്ന് വർഷത്തോളമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടെന്നു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി സൂചന നൽകി.

2017 ൽ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ദോഹയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധം വിച്ഛേദിക്കുകയും രാജ്യത്തിന് കടൽ, കര, വ്യോമ മേഖലകളിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

“ഒരു പരിഹാരം കണ്ടെത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വ്യാഴാഴ്ച വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസി ആതിഥേയത്വം വഹിച്ച വെർച്വൽ ചർച്ചയിൽ പറഞ്ഞു.

“ഞങ്ങളുടെ ഖത്തറി സഹോദരന്മാരുമായി ഇടപഴകാൻ ഞങ്ങൾ സന്നദ്ധരായി തുടരുന്നു, അവരും അതിനു പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഈ നാലു രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ ഞങ്ങൾ പരിഹരിക്കേണ്ടതുണ്ട്. സമീപഭാവിയിൽ തന്നെ പരിഹാരത്തിനുള്ള സാധ്യതയുണ്ടെന്നു ഞാൻ കരുതുന്നു. “ഫൈസൽ രാജകുമാരൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker