അന്തർദേശീയംഖത്തർ

അയാട്ട ഡിജിറ്റൽ പാസ്പോർട്ട് അപ്പ് പരീക്ഷിക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് വിമാനക്കമ്പനിയായി ഖത്തർ എയർവേയ്സ്

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനും (അയാട്ട) ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും പിഎച്ച്സിസിയും സഹകരിച്ച് നൂതനമായ പുതിയ ആയാട്ട ട്രാവൽ പാസ് ഡിജിറ്റൽ പാസ്‌പോർട്ട് മൊബൈൽ ആപ്ലിക്കേഷന്റെ പരീക്ഷിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ എയർലൈനായി ഖത്തർ എയർവേസ് മാറുന്നു. മാർച്ച് 11 മുതലാണ് ഈ സേവനം ആരംഭിച്ചത്.

ദോഹയിൽ നിന്നും ഇസ്താംബുളിലേക്കുള്ള യാത്രക്കാർ ഡിജിറ്റൽ പാസ്‌പോർട്ട് ആപ്ലിക്കേഷൻ സൗകര്യം ഉപയോഗിക്കുന്ന ആദ്യത്തെ ഗ്രൂപ്പായി മാറി. ഇത് കൂടുതൽ സമ്പർക്കമില്ലാത്തതും സുരക്ഷിതവുമായ തടസ്സമില്ലാത്ത യാത്രാ അനുഭവം യാത്രക്കാർക്ക് നൽകും.

ചെന്നെത്തുന്ന രാജ്യത്തുള്ള കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കുമെന്ന് IATA ട്രാവൽ പാസ് ഉറപ്പാക്കുന്നു, അതുപോലെ തന്നെ കൊവിഡ് പരിശോധനാ ഫലങ്ങൾ വിമാനക്കമ്പനികളുമായി പങ്കിടുന്നതിൽ കർശനമായ സ്വകാര്യതാ ചട്ടങ്ങളും പാലിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker